INDIA

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ഉടമകൾക്ക് 1:1 ബോണസ് ഓഹരികൾ നൽകും, 5 രൂപ ലാഭവിഹിതവും


രാജ്യത്തെ മുൻനിര ബാങ്കായ എച്ച്ഡിഎഫ്സി ആദ്യമായി ഓഹരി ഉടമകൾക്ക് 1:1 ബോണസ് ഓഹരികൾ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് എച്ച്ഡിഎഫ്സി ബാങ്കിന്റെ ബോർഡ് യോഗത്തിൽ തീരുമാനമായി. എച്ച്ഡിഎഫ്സി ബാങ്ക് ആദ്യമായിട്ടാണ് നിക്ഷേപകർക്ക് ബോണസ് ഓഹരികൾ നൽകുന്നത്. ഇതനുസരിച്ച് നിലവിലുള്ള ഒരു ഓഹരിക്ക് ഒരു ബോണസ് ഓഹരി വീതം ലഭിക്കും.ബോണസ് ഓഹരികൾക്കു പുറമേ ഓഹരി ഉടമകൾക്ക് നടപ്പു സാമ്പത്തിക വർഷം ഓഹരിയൊന്നിന് 5 രൂപ പ്രത്യേക ഇടക്കാല ലാഭവിഹിതം നൽകുന്നതിനും ബോർഡ് തീരുമാനിച്ചു. ബോണസ് ഓഹരികളും പ്രത്യേക ലാഭവിഹിതവും ലഭിക്കുന്നതിനുള്ള അർഹത നിർണയിക്കുന്ന റെക്കോർഡ് തിയതി ഓഗസ്റ്റ് 27 ആണ്. ഈ തിയതിയ്ക്ക് മുമ്പ് ഓഹരിയുടമകളായവർക്ക് ബോണസിന് അർഹതയുണ്ട്. സെപ്റ്റംബർ 18നു മുമ്പ് ബോണസ് ലഭ്യമാകും.2019ലും 2011ലും എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വിഭജനം നടത്തിയിരുന്നുവെങ്കിലും ബോണസ് ഓഹരി നൽകുന്നത് ആദ്യമായാണ്. കഴിഞ്ഞ ആറു മാസക്കാലയളവിൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വില 21 ശതമാനമാണ് ഉയർന്നത്. 


Source link

Related Articles

Back to top button