KERALA

ബീഡിയില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടര്‍ന്ന് പക്ഷാഘാതരോഗിയ്ക്ക് ദാരുണാന്ത്യം


മുംബൈ: ബീഡി വലിക്കുന്നതിനിടെ വസ്ത്രത്തിന് തീപ്പിടിച്ച് 65കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബാന്ദ്രയിലാണ് കത്തിയ ബീഡിയില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടര്‍ന്ന് ഓംപ്രകാശ് കാംബ്ലെ എന്നയാള്‍ക്ക് ദാരുണാന്ത്യമുണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. പക്ഷാഘാതം വന്ന് കഴിഞ്ഞ അഞ്ചുകൊല്ലമായി കിടക്കയില്‍ത്തന്നെ കഴിഞ്ഞുവരികയായിരുന്നു ഓംപ്രകാശ്. സംഭവസമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. ഇയാള്‍ക്ക് പുക വലിക്കുന്നതിനായി കിടയ്ക്കരികില്‍ ബീഡി സൂക്ഷിച്ചിരുന്നു.


Source link

Related Articles

Back to top button