എട്ടാം ദിനത്തിൽ നഷ്ടം, എഫ്&ഓ ക്ളോസിങിനിടയിൽ മുന്നേറ്റം മറന്ന് വിപണി

തുടർച്ചയായ ഏഴ് ദിവസവും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി എഫ്&ഓ എക്സ്പയറി ദിനമായ ഇന്ന് തുടക്കം മുതൽ തന്നെ വില്പന സമ്മർദ്ദത്തിൽ തുടർന്നു. ഏപ്രിൽ മാസത്തിൽ മാത്രം 10%ൽ കൂടുതൽ നേട്ടമുണ്ടാക്കിക്കഴിഞ്ഞ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ ഇന്നലെ മുതൽ വില്പനസമ്മർദ്ദം നേരിട്ടതും, ഇന്നലെ അതിമുന്നേറ്റം നടത്തിയ ഐടി സെക്ടറിന് എഫ്&ഓ ക്ളോസിങ് ദിനത്തിൽ മുന്നേറാൻ കാരണങ്ങളില്ലാതെ പോയതും ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചു. ആരംഭത്തിൽ 24347 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 82 പോയിന്റുകൾ നഷ്ടമാക്കി 24246 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് വീണ്ടും 80000 പോയിന്റിൽ നിന്നും താഴേക്കിറങ്ങുകയും ചെയ്തു. 55550 പോയിന്റ് വരെ മുന്നേറിയെങ്കിലും ബാങ്ക് നിഫ്റ്റി 168 പോയിന്റ് നഷ്ടത്തിൽ 55201 പോയിന്റിലാണ് ക്ളോസ് ചെയ്തത്. റിലയൻസ്, മാരുതി റിസൾട്ടുകൾ നാളെ മോർപെൻ ലാബ്സ് 14% മുന്നേറിയപ്പോൾ മാർക്‌സൻസ് ഫാർമ 6%വും, വൊക്കാർട്ട് ഫാർമ മൂന്നര ശതമാനവും മുന്നേറ്റം നേടി.
Source link