INDIA

എട്ടാം ദിനവും താരിഫ് വെള്ളിടി! പരിഭ്രാന്തരാകുന്ന ചെറുകിട നിക്ഷേപകർ : വിപണി എന്തിന് വീണു? എവിടെ വരെ വീഴും ?


ട്രംപിന്റെ പ്രതികാര താരിഫ് ഇന്ത്യക്കും കെണിയായതോടെ വില്പന സമ്മർദ്ദം അതിജീവിക്കാനാകാതെ തുടർച്ചയായ എട്ടാം ദിനവും വിപണി നഷ്ടം കുറിച്ചു. ഡൽഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന വിപണിക്കാണ് ട്രംപ് താരിഫ് വെള്ളിടിയായി മാറിയത്. മറ്റ് വിപണികളെല്ലാം കഴിഞ്ഞ ആഴ്ചയിൽ നേട്ടവും കുറിച്ചു. മുൻആഴ്ചയിൽ 23559 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 22929 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സെൻസെക്സ് 77860 പോയിന്റിൽ നിന്നും 75939 പോയിന്റിലേക്കും വീണു. വീണ്ടും 22800 പോയിന്റ് മേഖലയിൽ പിന്തുണ നേടിയ നിഫ്റ്റി ഒരു ആശ്വാസ മുന്നേറ്റം പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം റീറ്റെയ്ൽ നിക്ഷേപകർ കൂടുതൽ പരിഭ്രാന്തരാകുന്നത് കടുത്ത പരീക്ഷണമാകും.തകർന്ന് മിഡ് & സ്‌മോൾ ക്യാപ്  ഫെബ്രുവരിയിലിതു വരെ 29183 കോടി രൂപയുടെ വില്പന നടത്തിക്കഴിഞ്ഞ വിദേശഫണ്ടുകളുടെ കഴിഞ്ഞ അഞ്ച് മാസത്തെ വില്പന മൂന്ന് ലക്ഷം കോടി രൂപയാണ്. 


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button