എട്ടാം നാൾ വീണ് ഇന്ത്യൻ വിപണി, എഫ്&ഓ ക്ളോസിങ് നാളെ

വിദേശഫണ്ടുകളുടെപിൻബലത്തിൽ കഴിഞ്ഞ ഏഴു സെഷനുകളിലും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങിയെങ്കിലും ലാഭമെടുക്കലിൽ വീണു. ചൈനയൊഴികെയുള്ള മറ്റ് ഏഷ്യൻ വിപണികൾ മുന്നേറിയെങ്കിലും യൂറോപ്യൻ വിപണികൾ വീണത് ക്ളോസിങ്ങിനെ സ്വാധീനിച്ചു.നിഫ്റ്റി 23736 പോയിന്റ് വരെ മുന്നേറിയെങ്കിലും 181 പോയിന്റ് നഷ്ടത്തിൽ 23486 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 728 പോയിന്റ് നഷ്ടത്തിൽ 77288 പോയിന്റിലും ക്ളോസ് ചെയ്തു. ഓട്ടോയൊഴികെ ഇന്ത്യൻ വിപണിയിലെ സകല സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.അമേരിക്കൻ ഡോളറിനെതിരെ വീണ്ടും 85.50/- നിരക്കിലും രൂപ മെച്ചപ്പെട്ടത് അനുകൂലമാണ്. ആർബിഐയുടെ അടുത്ത നയാവലോകനയോഗം ഏപ്രിൽ 7-9 തീയതികളിൽ നടക്കാനിരിക്കുന്നത് രൂപക്ക് പ്രധാനമാണ്. അമേരിക്കൻ പിസിഇ ഡേറ്റ
Source link