KERALA

സാങ്കേതിക തകരാർ‍:തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി


തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്കു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 7.54-ഓടെ 171 യാത്രക്കാരും പൈലറ്റ് ഉൾപ്പെടെ ഏഴുജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യയുടെ വിമാനമാണ് 8.30-ഓടെ തിരിച്ചിറക്കിയത്. വിമാനം പുറപ്പെട്ട് ഏതാനും സമയത്തിനുശേഷം പിൻഭാഗത്തുള്ള ചക്രങ്ങളുടെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാറുണ്ടായതായി ക്യാപ്റ്റന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ദീർഘദൂര യാത്ര ചെയ്യാനാവില്ലെന്നും വിമാനം തിരിച്ചിറക്കണമെന്നും ക്യാപ്റ്റൻ വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറിൽ അറിയിച്ചു.


Source link

Related Articles

Back to top button