KERALA
എട്ട് വിവാഹം, വ്യാജബലാത്സംഗക്കേസ്, ഉപേക്ഷിക്കാമെന്നുവെച്ചാലോ കീശ കീറും; വിവാഹം ശീലമാക്കി യുവതി

ന്യൂഡല്‍ഹി: തന്നെയും മൂന്ന് മാസമായ മകളെയും ഭാര്യ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യുവാവ്. യുവതി എട്ടുതവണ വിവാഹം കഴിച്ചതായും ഡല്‍ഹി സ്വദേശിയായ യുവാവ് പറയുന്നു. വിവാഹാനന്തരം വ്യാജ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്ത് പണം തട്ടുന്നതാണ് യുവതിയുടെ രീതിയെന്നും ഇദ്ദേഹം പറഞ്ഞു.ഭാര്യ ജ്യോതി മാനസികമായി പീഡിപ്പിച്ചെന്നും ക്രമേണ ക്രമേണ തന്നെ കുടുംബത്തില്‍നിന്ന് അകറ്റിയെന്നും ഇരയായ സുരാജ് വ്യക്തമാക്കി. വിവാഹാനന്തരം അവള്‍ നിരന്തരമായി അക്രമിച്ചു. കുടുംബത്തോട് സംസാരിക്കാന്‍പോലും അനുവദിച്ചില്ല. കുടുംബവുമായി ഒരുവിധത്തിലുള്ള ബന്ധവും പാടില്ലെന്ന് അവള്‍ നിര്‍ബന്ധം പിടിച്ചെന്നും അദ്ദേഹം പറഞ്ഞു.
Source link