WORLD

എഡിജിപി മനോജ് ഏബ്രഹാം പറയുന്നു: ആ കുറിയറുകൾ ഇനി പൊലീസ് നിരീക്ഷണത്തിൽ; ലഹരിക്കാശിനു വാങ്ങിയ വീടും പറമ്പും കണ്ടുകെട്ടും


ലഹരിയുടെ ഉറവിടം കണ്ടെത്തി ലഹരി വ്യാപനത്തിന്റെ അടിവേരറുക്കാൻ ഇറങ്ങിയിരിക്കുകയാണ് കേരളപൊലീസ്. ഇതിനായി ലഹരിവിതരണവും വില്‍പനയും വഴി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ പ്രയോഗിക്കാനും തീരുമാനിച്ചു കഴിഞ്ഞു. കേരളത്തില്‍ ലഹരിക്കടത്തു നേരിടാനുള്ള പൊലീസ് നടപടികൾ ശക്തമാക്കിയതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഹരിക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലെ വർധന. മാത്രവുമല്ല, ദിവസേനയെന്നവണ്ണം കേൾക്കുന്ന ലഹരിയുമായി ബന്ധപ്പെട്ട വാർത്തകളിലെ ‘വ്യത്യസ്തതയും’ ഞെട്ടിക്കുന്നതാണ്. ലഹരിയുടെ ബലത്തിൽ കൊലപാതകവും അക്രമങ്ങളും മാത്രമല്ല, ലഹരി വിഴുങ്ങിയുള്ള മരണം വരെ വാർത്തയാകുന്നു.
കേരളത്തിൽ സ്കൂൾ കുട്ടികൾ അടക്കം ലഹരിയുടെ മായിലവലയിൽ കുരുങ്ങുമ്പോൾ ലഹരിവിതരണവും വില്‍പനയും മാത്രം തടഞ്ഞതുകൊണ്ടു കാര്യമില്ലെന്ന തിരിച്ചറിവിലാണ് പൊലീസും. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അവർ പറയുന്നു. ലഹരിമാഫിയയെ നേരിടാൻ എന്തൊക്കെ നടപടികളാണ് കേരള പൊലീസ് സ്വീകരിച്ചിട്ടുള്ളത്? സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button