KERALA

എത്രയും വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കൂ; നവദമ്പതിമാരോട് അഭ്യര്‍ത്ഥിച്ച് ഉദയനിധി സ്റ്റാലിന്‍


ചെന്നൈ: ജനന നിയന്ത്രണം ആദ്യം നടപ്പാക്കിയ തമിഴ്‌നാട് ഇപ്പോള്‍ അതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുകയാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ഒരു സമൂഹ വിവാഹത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹിതാരാകാന്‍ പോവുന്ന ദമ്പതിമാര്‍ എത്രയും വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന മണ്ഡലപുനര്‍നിര്‍ണയവും അതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സീറ്റുകള്‍ കുറഞ്ഞേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ജനങ്ങളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് തമിഴ്‌നാട്ടിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ പ്രസ്താവന നടത്തിയിരുന്നു.


Source link

Related Articles

Back to top button