KERALA

‘എനിക്ക് ചേരില്ല’; കഷണ്ടിയായതിന്റെ പേരില്‍ ഭാര്യയുടെ പരിഹാസം, ഉപദ്രവം; ഭര്‍ത്താവ് ജീവനൊടുക്കി


യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം ഭാര്യയുടെ അവഹേളനവും നിരന്തരമായ ഉപദ്രവുമാണെന്ന് ആരോപണം. കര്‍ണാടക ചാമരാജനഗര സ്വദേശിയായ പരശിവമൂര്‍ത്തി(32)യുടെ മരണത്തിലാണ് ഭാര്യ മമതയ്‌ക്കെതിരേ പരാതി ഉയര്‍ന്നിരിക്കുന്നത്. തലയിലെ മുടി കൊഴിഞ്ഞ് കഷണ്ടിയായതിന്റെ പേരില്‍ പരശിവമൂര്‍ത്തിയെ ഭാര്യ മമത നിരന്തരം അവഹേളിച്ചിരുന്നതായും വ്യാജ സ്ത്രീധനപീഡനക്കേസില്‍ കുടുക്കി ജയിലിലടച്ചതായും പരാതിയിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതേകാര്യങ്ങൾ വിശദീകരിച്ച് പരശിവമൂര്‍ത്തി ആത്മഹത്യാക്കുറിപ്പെഴുതിയിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പാണ് പരശിവമൂര്‍ത്തിയും മമതയും വിവാഹിതരായത്. ലോറി ഡ്രൈവറായിരുന്നു പരശിവമൂര്‍ത്തി. പരശിവമൂര്‍ത്തിയുടെ തലയിലെ മുടി കൊഴിയുന്നതിന്റെ പേരില്‍ ഭാര്യ മമത നിരന്തരം കുറ്റപ്പെടുത്തുകയും പരിഹസിക്കുകയുംചെയ്തു. ഒരുമിച്ച് പുറത്തുപോകുന്നത് തനിക്ക് നാണക്കേടാണെന്നും പരശിവമൂര്‍ത്തി തനിക്ക് ചേര്‍ന്ന ഭര്‍ത്താവല്ലെന്നുമാണ് യുവതി പറഞ്ഞിരുന്നത്. മറ്റുള്ളവരുടെ മുന്നില്‍വെച്ചും ഇതേകാര്യങ്ങള്‍ പറഞ്ഞ് യുവതി ഭര്‍ത്താവിനെ പരിഹസിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.


Source link

Related Articles

Back to top button