എന്‍എസ്‌ഡിഎല്‍ ഐപിഒ നാളെ മുതൽ, ലക്ഷ്യം 4,100 കോടി, ഗ്രേ മാർക്കറ്റിൽ തകർപ്പൻ വില, ലിസ്റ്റിങ് കളറായേക്കും

കാത്തിരിപ്പ് അവസാനിക്കുന്നു; നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്‍എസ്‌ഡിഎല്‍) നിക്ഷേപകർ കാത്തിരുന്ന ഐപിഒയ്ക്ക് നാളെ തുടക്കം. 760-800 രൂപയാണ് ഇഷ്യൂ വില. അതേസമയം, ലിസ്റ്റിങ്ങിനു മുമ്പുള്ള അനൗദ്യോഗിക വിപണിയിൽ (ഗ്രേ മാർക്കറ്റ്) 137 രൂപയുടെ പ്രീമിയത്തിലാണ് (17% അധികം) ഓഹരിവിലയുള്ളത്. അതായത്, ഇഷ്യൂ വിലയേക്കാൾ 137 രൂപ അധികമാണ് ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി). ലിസ്റ്റിങ് വേളയിൽ വില കുതിച്ചുകയറിയേക്കാമെന്നും ഐപിഒയിൽ നിക്ഷേപിക്കുന്നവർക്ക് വൻ നേട്ടം കിട്ടിയേക്കാമെന്നുമാണ് ഇതു സൂചിപ്പിക്കുന്നത്. എങ്കിലും, ജിഎംപി മാറിമറിഞ്ഞേക്കാമെന്നതിനാൽ ലിസ്റ്റിങ് വിലയും അതിനനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം.വിപണി മൂല്യം∙ജൂലൈ 30 മുതൽ ഓഗസ്റ്റ് ഒന്നുവരെയാണ് എൻഎസ്ഡിഎൽ ഐപിഒ.സെബിയുടെ മാർഗ നിർദേശമനുസരിച്ച് പ്രൊമോട്ടർമാർ 15 ശതമാനത്തിൽ കൂടുതൽ ഓഹരി കൈവശം വയ്ക്കാനാകില്ലെന്ന നിർദേശത്തെ തുടർന്നാണ് ഓഹരികൾ വിറ്റഴിക്കുന്നത്. ഓഹരിയുടമകളായ ഐഡിബിഐ ബാങ്ക്, എന്‍എസ്‌ഇ, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവർ ഓഹരികള്‍ വിറ്റഴിക്കും. ഐഡിബിഐ ബാങ്കും എന്‍എസ്‌ഇയും എന്‍എസ്‌ഡിഎല്ലിന്റെ യഥാക്രമം 26 ശതമാനവും 24 ശതമാനവും ഓഹരികളാണ് കൈവശം വയ്ക്കുന്നത്. എസ്ബിഐ കൈവശമുള്ള 80 ലക്ഷം രൂപയുടെ ഓഹരികൾ 800 രൂപ എന്ന പ്രൈസ് ബാൻഡിൽ വിറ്റഴിക്കുകയാണെങ്കിൽ പോക്കറ്റിലാകുന്നത് 320 കോടി രൂപയായിരിക്കും. അതായത് 39,900 ശതമാനം നേട്ടം!
Source link