എന്താണ് കീമോ മൗത്ത്? ഈ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം

കാൻസർ ചികിത്സയിൽ രോഗികൾ രോഗത്തിനുപുറമെ പല വെല്ലുവിളികളെയും നേരിടേണ്ടിവരാറുണ്ട്. കാൻസർ ചികിത്സയിലെ വേദന നിറഞ്ഞ, എന്നാൽ അധികം അറിയപ്പെടാത്ത ഒരു വേദന നിറഞ്ഞ പാർശ്വഫലമാണ് കീമോ മൗത്ത് (chemo mouth). വീക്കം, അസ്വസ്ഥത, വായില്‍ വ്രണം തുടങ്ങിയവ ഉണ്ടാകുകയും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സംസാരിക്കാനോ പോലും പ്രയാസം അനുഭവപ്പെടുകയും ചെയ്യും. എന്താണ് കീമോ മൗത്ത്? കാൻസറിനോട് പൊരുതുന്നവരിൽ വായിലെ വ്രണങ്ങൾ സാധാരണയാണ്. വായിലും മോണയിലും വ്രണങ്ങളും വീക്കവും ഉണ്ടാകുന്ന അവസ്ഥയ്ക്ക് മ്യൂക്കോസൈറ്റിസ് എന്നാണ് പേര്. ഓറൽ മ്യൂക്കോസൈറ്റിസിനെ ആണ് കീമോമൗത്ത് എന്നു വിളിക്കുന്നത്. കീമോതെറപ്പിയുടെയും റേഡിയോ തെറപ്പിയുടെയും പാർശ്വഫലമാണ് വേദന നിറഞ്ഞ മ്യൂക്കോസൈറ്റിസ്. മിക്ക ആളുകളിലും കാൻസർ ചികിത്സ അവസാനിച്ച് ഏതാനും ആഴ്ചകൾക്കുശേഷം ഈ അവസ്ഥ മെച്ചപ്പെടാറുണ്ട്.
Source link