‘എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല; കയ്യിൽ ഒതുങ്ങുന്ന സാധനങ്ങളെടുത്ത് കാനഡയ്ക്ക് പറന്നു’

വാഷിങ്ടൻ∙ കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമണിയിച്ചാണ് യുഎസ് തങ്ങളുടെ രാജ്യത്ത് അനധികൃതമായി തുടരുന്നവരെ നാടുകടത്തിയത്. ഏതൊരു മനുഷ്യനും അനുതാപത്തോടെ മാത്രം കാണാനാവുന്ന, പല മനുഷ്യരുടെയും നിസ്സഹായവസ്ത ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങൾ എത്ര പേരെ കണ്ണീരണിയിച്ചിട്ടുണ്ടാകും ? അപ്പോൾ കാരണം പോലും അറിയാതെ വീസ റദ്ദാക്കിയാലോ?ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഇന്ത്യൻ ഗവേഷക വിദ്യാർഥി രഞ്ജനി ശ്രീനിവാസന്റെ സ്റ്റുഡന്റ്സ് വീസ യുഎസ് റദ്ദാക്കിയത്. യുഎസിന്റെ നിയമനടപടികൾക്ക് വിധേയമാകാതെ സിബിപി ഹോം ആപ്പ് ഉപയോഗിച്ചാണ് അവർ സ്വമേധയാ രാജ്യം വിട്ടത്. യുഎസിലെ അനധികൃത കുടിയേറ്റക്കാർക്ക് സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സേവനമൊരുക്കുന്നതാണ് സിബിപി ആപ്പ്. കൊളംബിയ സർവകലാശാലയിൽ അർബൻ പ്ലാനിങ്ങിൽ (നഗരാസൂത്രണം) ഗവേഷണ വിദ്യാർഥിയായിരുന്നു രഞ്ജിനി. സുരക്ഷയെ മുൻനിർത്തിയാണ് താൻ കാനഡയിലേക്കു പറന്നതെന്ന് രഞ്ജനിയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
Source link