KERALA

എന്ത് എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്താൻ, വിജയം ഇന്ത്യയ്ക്ക്- നവ്യാ നായർ


പാകിസ്താന്‍ ആക്രമണവും തിരിച്ചടിയും തുടരുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനംചെയ്ത് നടി നവ്യാ നായര്‍. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും പ്രാര്‍ഥിക്കുന്നതിനൊപ്പം ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി ഒരുനിമിഷം പ്രാര്‍ഥിക്കണമെന്ന് നവ്യാ നായര്‍ പറഞ്ഞു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശ്രീമഹാദേവര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നവ്യ. പ്രസംഗത്തിനിടെ താരം വന്ദേമാതരം മുഴക്കി.നവ്യയുടെ വാക്കുകള്‍:ഇപ്പോള്‍ വരുന്നവഴി വായിച്ചതാണ്, മിസൈല്‍ നമ്മുടെ മുറ്റത്തേക്ക് വീഴാത്ത കാലത്തോളം നമ്മളെ സംബന്ധിച്ച് യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ്. നമ്മള്‍ ആരും ആ യുദ്ധത്തിന്റെ തീവ്രതയോ ഭീകരതയോ അറിയുന്നില്ല. പക്ഷേ, നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഒന്നേയുള്ളൂ.


Source link

Related Articles

Back to top button