KERALA

‘എന്നെന്നും ഫ്രണ്ട്‌സ്’; പ്രേക്ഷകരുടെ മോണിക്കയും റേയ്ച്ചലും ഒരേ ഫ്രെയ്മില്‍, വൈറലായി പോസ്റ്റ്


ജനപ്രിയ സിറ്റ്‌കോം ആയ ‘ഫ്രണ്ട്‌സ്’ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് സീരീസിലെ അഭിനേതാവായിരുന്ന കോട്‌നി കോക്‌സ്. താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച തന്റെ ഏപ്രിലിലെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ സീരീസിലെ സഹതാരമായ നടി ജെനിഫര്‍ ആനിസ്റ്റണിനൊപ്പമുള്ള സെല്‍ഫിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്രണ്ട്‌സിലെ മോണിക്ക ഗെല്ലര്‍ ആയി വേഷമിട്ട കോട്‌നി കോക്‌സും റേയ്ച്ചല്‍ ഗ്രീനായി അഭിനയിച്ച ജെനിഫര്‍ ആനിസ്റ്റണും യഥാര്‍ഥ ജീവിതത്തിലും ഏറ്റവുമടുത്ത സുഹൃത്തുക്കളായി തുടരുന്നതിന്റെ പ്രതീതി നല്‍കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.


Source link

Related Articles

Back to top button