KERALA

‘എന്റെ അഭിനയത്തിന് പ്രതിഫലം തരാന്‍മാത്രം ധൈര്യമോ എന്നാണ് മോഹൻലാൽ ചോദിച്ചത്,ഒരുരൂപപോലും വാങ്ങിയില്ല’


‘കണ്ണപ്പ’യില്‍ മോഹന്‍ലാലിനേയും പ്രഭാസിനേയും അക്ഷയ് കുമാറിനേയും ഉള്‍പ്പെടുത്തിയത് ചിത്രത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനാണെന്ന് തുറന്നുപറഞ്ഞ് നടന്‍ വിഷ്ണു മഞ്ചു. വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിങ് സംവിധാനംചെയ്യുന്ന തെലുങ്ക് ചിത്രമാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചുവിന്റെ പിതാവ് മോഹന്‍ബാബു നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും കാജല്‍ അഗര്‍വാളും അതിഥി വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കുപുറമേ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലും പ്രഭാസും ഒരുരൂപപോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു മഞ്ചു പറഞ്ഞു.’ഇന്ന് കാണുന്ന കണ്ണപ്പ നിര്‍മിക്കാന്‍ എന്നെ രണ്ടുപേര്‍ വളരെയധികം സഹായിച്ചു: മോഹന്‍ലാലും പ്രഭാസും. മോഹന്‍ലാല്‍ അത്രയും വലിയൊരു സൂപ്പര്‍സ്റ്റാറാണ്, അദ്ദേഹത്തിന് എന്റെ ചിത്രത്തില്‍ ചെറിയ വേഷം ചെയ്യേണ്ട കാര്യമൊന്നുമില്ല. എന്നാല്‍, എന്റെ അച്ഛനോടുള്ള സ്‌നേഹത്തിന്റേയും ബഹുമാനത്തിന്റേയും പേരില്‍ ആ വേഷം ചെയ്യാന്‍ ഒരുമിനിറ്റില്‍ തന്നെ അദ്ദേഹം സമ്മതം അറിയിച്ചു. പ്രഭാസ് എന്റെ സുഹൃത്താണ്. ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ താരമാണ്. അദ്ദേഹത്തിനും ഈ വേഷം ചെയ്യേണ്ട ആവശ്യമൊന്നുമില്ല. എന്റെ ചിത്രത്തില്‍ കൂടുതല്‍ റീച്ച് കിട്ടാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വേണമെന്ന് ഞാന്‍ തുറന്നുസമ്മതിച്ചപ്പോള്‍, ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം തയ്യാറായി. എന്താണ് വേഷമെന്നുപോലും പ്രഭാസ് അന്വേഷിച്ചില്ല’, വിഷ്ണു മഞ്ചു പറഞ്ഞു.


Source link

Related Articles

Back to top button