KERALA

‘എമ്പുരാനിൽ ക്രിസ്ത്യൻ വിരുദ്ധ ആശയങ്ങൾ’; വീണ്ടും ലേഖനവുമായി ഓർ​ഗനൈസർ


കൊച്ചി: എമ്പുരാൻ സിനിമയ്ക്കും പൃഥ്വിരാജിനുമെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രമായ ഓർ​ഗനൈസർ. എമ്പുരാനിൽ ക്രിസ്ത്യൻ വിരുദ്ധ ആശയങ്ങളുണ്ടെന്നാണ് പുതിയ ലേഖനത്തിൽ അവർ ചിത്രത്തെ വിമർശിച്ചുകൊണ്ട് ആരോപിക്കുന്നത്. ജിതിൻ ജേക്കബ് ആണ് ലേഖകൻ. ക്രിസ്ത്യൻ വിഭാ​ഗത്തിന്റെ ആശങ്കകൾ എന്ന നിലയ്ക്കാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്.ക്രിസ്തീയ വിശ്വാസികളുടെ ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ലേഖനം പറയുന്നത്. ദൈവപുത്രൻതന്നെ തെറ്റുചെയ്യുമ്പോൾ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാൻ എന്ന സംഭാഷണത്തെ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ‘ക്രിസ്തീയ വിശ്വാസത്തിൽ, “ദൈവപുത്രൻ” മറ്റാരുമല്ല, ലോകത്തിന്റെ പാപങ്ങൾ വഹിച്ചുകൊണ്ട് മനുഷ്യരാശിയെ വീണ്ടെടുക്കാൻ കുരിശിൽ കയറിയ മിശിഹായായ യേശുക്രിസ്തുവാണ്. അപ്പോൾ, എമ്പുരാന്റെ എഴുത്തുകാരന്റെ അഭിപ്രായത്തിൽ ക്രിസ്തു എന്ത് “പാപം” ചെയ്തു? ദൈവം അയച്ചതായി കരുതപ്പെടുന്ന ഈ “കറുത്ത മാലാഖ” ആരാണ്? ഏറ്റവും പ്രധാനമായി, ഏത് ക്രിസ്തീയ തിരുവെഴുത്തിലാണ് ഈ ആശയം നിലനിൽക്കുന്നത്?’ എന്നാണ് പുതിയ ലേഖനത്തിൽ ചോദിക്കുന്നത്.


Source link

Related Articles

Back to top button