WORLD

എമ്പുരാനിൽ ക്രിസ്ത്യൻ വിരുദ്ധതയെന്നും ഓർഗനൈസർ; കടുത്ത ആക്രമണവുമായി വീണ്ടും ലേഖനം


കൊച്ചി ∙ എമ്പുരാൻ സിനിമയിൽ ക്രിസ്ത്യൻ വിരുദ്ധ ആശയങ്ങളുണ്ടെന്ന ആരോപണവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ വെബ്സൈറ്റിൽ ലേഖനം. ‘ദൈവപുത്രൻ തന്നെ തെറ്റു ചെയ്യുമ്പോൾ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാൻ’ എന്ന സംഭാഷണത്തെയാണ് ലേഖനത്തിൽ വിമർ‌ശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പൃഥ്വിരാജിനെയും മോഹൻലാലിനെയും വിമർശിച്ച് ഓർഗനൈസർ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.ക്രിസ്തീയ വിശ്വാസമനുസരിച്ച് ദൈവപുത്രൻ യേശുക്രിസ്തുവാണെന്നും ലോകത്തിന്റെ പാപഭാരം ഏറ്റുവാങ്ങി മനുഷ്യരാശിയെ വീണ്ടെടുക്കാൻ കുരിശിൽ കയറിയ ക്രിസ്തു, എമ്പുരാന്റെ എഴുത്തുകാരന്റെ അഭിപ്രായത്തിൽ എന്തു പാപം ചെയ്തുവെന്നാണ് ലേഖനത്തിലെ ചോദ്യം. ദൈവം അയച്ചതായി കരുതപ്പെടുന്ന കറുത്ത മാലാഖ ആരാണെന്നും ഇത്തരം പരാമർശങ്ങൾക്കു പിന്നിൽ എന്തെങ്കിലും അജൻ‍ഡയുണ്ടോ എന്നും ലേഖനം ചോദിക്കുന്നു. ഇതടക്കം കടുത്ത വിമർശനങ്ങളാണ് ഓർഗനൈസറിലെ ലേഖനത്തിൽ എമ്പുരാനെതിരെയുള്ളത്.


Source link

Related Articles

Back to top button