സ്വകാര്യ ബസ് പെര്‍മിറ്റ് കേസ്; സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി.യുടെയും അപ്പീല്‍ തള്ളി ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസ് പെര്‍മിറ്റ് കേസില്‍ സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി.യുടെയും അപ്പീല്‍ തള്ളി ഹൈക്കോടതി. നിയമാനുസൃതമായ നടപടികള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത് എന്ന് കോടതി ചൂണ്ടിക്കാണിച്ചു. 32 റൂട്ടുകള്‍ ദേശസാത്ക്കരിച്ച നടപടിയിലാണ് സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്. അപ്പീലുമായി സുപ്രീംകോടതിയിലേക്ക് പോകുക എന്ന ഒരൊറ്റ മാര്‍ഗം മാത്രമാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ളത്. എന്നാല്‍ അവിടെയും തിരിച്ചടി ലഭിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് തന്നെയാണ് വിശദമായ പരിശോധനയ്ക്ക് ശേഷം ഡിവിഷന്‍ ബെഞ്ചും ശരിവെച്ചിരിക്കുന്നത്. സ്വകാര്യ ബസ് ഉടമകളുടെ വാദം കേള്‍ക്കാതെയാണ് വിജ്ഞാപനം വന്നിരിക്കുന്നത് എന്നത് നിയമപരമായ പോരായ്മയായി തന്നെ നേരത്തെ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു.
Source link