ടൂറിസ്റ്റ് ബസ് കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകള്‍, വലഞ്ഞ് ജനം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാം ഹെയര്‍പിന്‍ വളവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ടൂറിസ്റ്റ് ബസ് കുടുങ്ങിയതോടെ ഇതുവഴി മറ്റുവാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ മണിക്കൂറുകളോളം ദുരിതത്തിലായി. വലിയ വാഹനങ്ങള്‍ രാവിലെ 11 മണിവരെ ചുരത്തില്‍ കുടുങ്ങിക്കിടന്നു. രാവിലെ പത്തോടെയാണ് ബസ് അറ്റകുറ്റപ്പണി നടത്തി ആറാം വളവില്‍നിന്ന് നീക്കിയത്. ഇതിനിടെ ചുരത്തില്‍ കുടുങ്ങിക്കിടന്ന ബസുകളിലെ യാത്രക്കാര്‍ക്ക് കാല്‍നടയായും നാട്ടുകാരെത്തിച്ച ചരക്ക് വാഹനങ്ങളിലും മറ്റുവാഹനങ്ങള്‍ ലഭിക്കുന്ന സ്ഥലത്തേക്ക് പോകേണ്ടിവന്നു.പുലര്‍ച്ചെ മൂന്നര മുതല്‍ താമരശ്ശേരി ആറാം ഹെയര്‍പിന്‍ വളവില്‍ ഗതാഗത തടസ്സമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചാണ് പത്ത് മണിയോടെ അവിടെനിന്ന് മാറ്റിയത്.ചുരം ആറാം വളവില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് വീതി കൂടിയ അഞ്ചാം വളവ് ഭാഗത്തേക്ക് മാറ്റി. എന്നാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് വെള്ളിയാഴ്ച ഉച്ചയ്ക്കും തുടര്‍ന്നു.
Source link