KERALA
‘എമ്പുരാന്’ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാതെ ബിജെപി; ‘അഭിപ്രായങ്ങള്‍ വ്യക്തിപരം, സംഘടനയുടേതല്ല’

‘എമ്പുരാന്’ സിനിമയ്ക്കെതിരായ സാമൂഹികമാധ്യമ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാതെ ബിജെപി സംസ്ഥാന നേതൃത്വം. ഇപ്പോഴുണ്ടാകുന്ന അഭിപ്രായപ്രകടനങ്ങള്‍ വ്യക്തിപരമാണെന്നും സംഘടനയുടേതല്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ പറഞ്ഞു. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സെക്രട്ടറി അഡ്വ. എസ്. സുരേഷിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.’സിനിമയ്ക്കെതിരെ ബിജെപി കാംപെയ്ന് തുടങ്ങിയിട്ടില്ല. ഒരു സിനിമയും പാര്‍ട്ടിയെ ബാധിക്കില്ല. സിനിമ, സിനിമയുടെ വഴിക്ക് പോവും. പാര്‍ട്ടി, പാര്‍ട്ടിയുടെ വഴിക്ക് പോവും. സിനിമ എന്താണെന്ന് അത് കാണുന്ന ആസ്വാദകരാണ് വിലയിരുത്തേണ്ടത്. സിനിമ ഞങ്ങളെ ബാധിക്കുന്ന വിഷയമേയല്ല’, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി സുധീര്‍ പറഞ്ഞു.
Source link