KERALA
എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു

എരുമേലി: കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെട്ട തൊഴിലാളിയും അദ്ദേഹത്തെ രക്ഷിക്കാനിറങ്ങിയ വ്യക്തിയും മരിച്ചു. മുക്കട സ്വദേശി അനീഷ്, രക്ഷിക്കാനെത്തിയ എരുമേലി സ്വദേശി ഗോപകുമാർ(50) എന്നിവരാണ് മരിച്ചത്. എരുമേലി ടൗണിൽ തുണ്ടിയിൽ ഷൈബുവിന്റെ പുരയിടത്തിലെ കിണറ്റിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 35 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനാണ് അനീഷ് ഇറങ്ങിയത്. മൂന്നടിയിൽ താഴെ വെള്ളം മാത്രമേ കിണറ്റിൽ ഉണ്ടായിരുന്നുള്ളൂ. ഇരുവരുടേയും മൃതദേഹം എരുമേലി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Source link