INDIA
എറ്റേർണൽ കുതിക്കുന്നു, വിപ്രോ, ടാറ്റ തുടങ്ങിയ വമ്പന്മാരെ പിന്നിലാക്കി നിക്ഷേപം, ഇൻഫോ എഡ്ജിനും നേട്ടം

സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ് എന്നിവയുടെ മാതൃ കമ്പനിയായ എറ്റേർണൽ ലിമിറ്റഡിന്റെ ഓഹരി വില കുതിക്കുന്നു. ഓഹരി ഇന്ന് വ്യാപാര വേളയിൽ 15 ശതമാനം ഉയര്‍ന്ന് 311.6 രൂപയിലെത്തി റെക്കോർഡ് വില രേഖപ്പെടുത്തിയതോടെ കമ്പനിയുടെ വിപണി മൂല്യം 3 ലക്ഷം കോടി രൂപ കടന്നു. വിപ്രോ, ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, നെസ്ലെ ഉൾപ്പടെയുള്ള വമ്പന്മാരുടെ വിപണി മൂല്യത്തേക്കാളും കൂടുതലാണിത്. കമ്പനിയുടെ കീഴിലുള്ള ക്വിക് കൊമേഴ്സ് വിഭാഗമായ ബ്ലിങ്കിറ്റിന്റെ മികച്ച ആദ്യ പാദഫലത്തിന്റെ പിൻബലത്തിലാണ് ഓഹരി മുന്നേറിയത്. ഫുഡ് ഡെലിവറി വിഭാഗമായ സൊമാറ്റോയുടെ വരുമാനം 2,261 കോടി രൂപയായപ്പോള്‍ ബ്ലിങ്കിറ്റിന്റെ വരുമാനം 2400 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ എറ്റേണല്‍ ഓഹരി വില 33 ശതമാനത്തോളം ഉയര്‍ന്നു.
Source link