WORLD
‘എല്ലാം ‘ബോസ്’ പറഞ്ഞിട്ട്, യുഎസും ഉത്തര കൊറിയയും ഒഴികെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചു’; ഇടപാടുകാരിൽ ‘താലിബാൻ’ മുതൽ ‘ദൈവം’ വരെ

തിരുവനന്തപുരം ∙ ക്രിപ്റ്റോകറൻസി തട്ടിപ്പു കേസിൽ ഇന്റർപോൾ നിർദേശപ്രകാരം വർക്കല പൊലീസ് അറസ്റ്റ് ചെയ്ത ലിത്വാനിയൻ പൗരൻ അലക്സേജ് ബെസിക്കോവ് (46) പൊലീസ് വലയിലാകും മുൻപു കടക്കാൻ ശ്രമിച്ചത് ഗോവയിലേക്ക്. ഗോവയിലുള്ള സുഹൃത്തായ റഷ്യൻ പൗരന്റെ വീട്ടിലേക്കു പോകാനൊരുങ്ങവെയാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇയാൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണു പൊലീസിന്റെ നിഗമനം.അലക്സേജ് പ്രവർത്തിക്കുന്ന ‘ഗാരന്റെക്സ്’ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിനെക്കുറിച്ചു ബിബിസി നൽകിയ വാർത്ത ശ്രദ്ധയിൽപെട്ടപ്പോഴാണു വർക്കലയിൽനിന്നു കടക്കാൻ ശ്രമിച്ചതെന്നു വെളിപ്പെടുത്തിയതായി തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം പറഞ്ഞു. വർക്കലയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യയെയും 10 വയസ്സുള്ള മകനെയും ബുധനാഴ്ച രാവിലെയുള്ള വിമാനത്തിൽ റഷ്യയിലെ മോസ്കോയിലേക്ക് അയച്ചു.
Source link