KERALA

‘എല്ലാവരുടെയും ഫേസ്ബുക്ക് ഫ്രണ്ട്‌സ് ലിസ്റ്റ് കാലിയാക്കാന്‍ സക്കര്‍ബര്‍ഗ് ആലോചിച്ചിരുന്നു’


ഫേസ്ബുക്ക് ഉപഭോക്താക്കളുടെയെല്ലാം ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്ളവരെ മുഴുവന്‍ നീക്കം ചെയ്യാന്‍ ഒരിക്കല്‍ മെറ്റാ പ്ലാറ്റ്‌ഫോംസ് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തുവെന്ന കേസില്‍ നടക്കുന്ന ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ വിചാരണയ്ക്കിടെ പങ്കുവെച്ച ചില തെളിവുകളെ ആധാരമാക്കിയാണ് ഈ വിവരം. 2022 ല്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സുഹൃത്തുക്കളെയെല്ലാം നീക്കം ചെയ്ത് ഉപഭോക്താക്കളെ ആദ്യം തൊട്ട് സൗഹൃദ വലയം ആരംഭിക്കാന്‍ പ്രേരിപ്പിക്കുകയെന്ന ആശയം സക്കര്‍ബര്‍ഗ് മുന്നോട്ട് വെച്ചിരുന്നുവെന്ന് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൗമാരക്കാര്‍ക്കിടയില്‍ ജനപ്രീതി വര്‍ധിച്ച ഇന്‍സ്റ്റഗ്രാമുമായി മത്സരിക്കുന്നതിന് വേണ്ടി ഫെയ്‌സ്ബുക്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കിടെയാണ് ഇത്തരം ഒരു ആശയം സക്കര്‍ബര്‍ഗ് മുന്നോട്ട് വെച്ചത്. എന്നാല്‍ ഫേസ്ബുക്കിന്റെ ചുമതലയുണ്ടായിരുന്ന ടോ ആലിസണ്‍ ഉള്‍പ്പടെയുള്ളവര്‍ ഈ നിര്‍ദേശത്തോട് അനുകൂലിച്ചില്ല.


Source link

Related Articles

Back to top button