KERALA
എല്ലാ ജില്ലകളിലും’ഏബിള്‍ പോയിന്റ്’; ഭിന്നശേഷിക്കാര്‍ക്കായി ഖാദി വില്‍പ്പനശാലകള്‍ വരുന്നു

പൊന്നാനി: ഭിന്നശേഷിക്കാര്‍ക്ക് പുതുശേഷി പകരാന്‍ സംസ്ഥാനത്താകെ ഖാദി വില്‍പ്പനശാലകള്‍ ഒരുങ്ങുന്നു. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനും ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണസംഘവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ‘ഏബിള്‍ പോയിന്റ്’ എന്ന പേരിലാണ് എല്ലാ ജില്ലയിലും വില്‍പ്പനശാലകള്‍ തുറക്കുന്നത്.ഖാദി ഉത്പന്നങ്ങളുടെ വിപണനകേന്ദ്രങ്ങളായി ഓരോ ‘ഏബിള്‍ പോയിന്റും’ പ്രവര്‍ത്തിക്കും. ഖാദി ബോര്‍ഡിന്റെ പിന്തുണയുള്ള മൈക്രോ യൂണിറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം, അവയുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനുള്ള കേന്ദ്രങ്ങളായും ഈ വില്‍പ്പനശാലകള്‍ മാറും.
Source link