‘എസ്‍യുസിഐ സമരത്തെ ഐഎൻടിയുസി പിന്തുണയ്ക്കില്ല, ഓണറേറിയം വർധിപ്പിച്ചാൽ പോരാ; ആശമാരെ സർക്കാർ ജീവനക്കാരാക്കണം’

കോട്ടയം ∙ എസ്‍യുസിഐയുടെ ട്രേഡ് യൂണിയൻ നടത്തുന്ന ആശാ സമരത്തെ ഐഎൻടിയുസി പിന്തുണയ്ക്കില്ലെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ. തൊഴിലാളി സംഘടനകളോട് ആരോടും യാതൊന്നും ആലോചിക്കാതെയാണ് ഈ സമരം അവർ നടത്തുന്നത്. ഓണറേറിയം വർധിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ ആശമാരെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാക്കി സർക്കാർ ശമ്പളം നൽകണമെന്നാണ് ഐഎൻടിയുസിയുടെ ആവശ്യം. ഓണറേറിയം കിട്ടിയാൽ മതിയെന്ന് പറഞ്ഞ് ഏതെങ്കിലും സംഘടന സമരം ചെയ്യുമ്പോൾ ഓടിച്ചെന്ന് പിന്തുണ കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല.കോൺഗ്രസിന് രാഷ്ട്രീയമായി വരുന്ന എല്ലാ വിഷയങ്ങളും ഏറ്റെടുക്കാനുള്ള അവകാശമുണ്ട്. കോൺഗ്രസുകാരായ ആശാ വർക്കർമാരുമായി ഐഎൻടിയുസി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തും. മരണം വരെ കോൺഗ്രസിനെ ഒരാളുടെ മുന്നിലും താൻ അടിയറവ് വയ്ക്കില്ലെന്നും പിണറായി വിജയനുമായുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ആശാ സമരത്തിന്റെ പശ്ചാത്തലത്തിൽ ആർ. ചന്ദ്രശേഖരൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
Source link