INDIA

എൻഎസ്ഇ ഐപിഒ: രാധാകിഷൻ ദമാനിയെ കാത്തിരിക്കുന്നത് ബംപർ ലോട്ടറി


ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ഓഹരികൾ ഇനിയും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല! എന്നാൽ, ലിസ്റ്റ് ചെയ്താൽ പ്രമുഖ നിക്ഷേപകനും റീട്ടെയ്ൽ ശൃംഖലയായ ഡ‍ിമാർട്ടിന്റെ സ്ഥാപകനുമായ രാധാകിഷൻ ദമാനിയെ കാത്തിരിക്കുന്നത് ബംപർ ലോട്ടറി.അനൗദ്യോഗിക വിപണിയിൽ എൻഎസ്ഇയുടെ ഓഹരിക്ക് വലിയ ഡിമാൻഡുണ്ട്. ലിസ്റ്റ് ചെയ്ത കമ്പനികളെപ്പോലും അമ്പരിപ്പിക്കുംവിധം മുന്നേറുകയാണ് എൻഎസ്ഇ ഓഹരിവിലയും. 2021ലെ 740 രൂപയിൽ നിന്ന് നിലവിൽ വില 2,500 രൂപയിലെത്തിക്കഴിഞ്ഞു. എൻഎസ്ഇയുടെ ഓഹരി ഉടമകളുടെ കണക്കുപ്രകാരം രാധാകിഷൻ ദമാനിക്കുള്ളത് 1.58% ഓഹരിപങ്കാളിത്തം. കൈവമുള്ള മൊത്തം ഓഹരികളുടെ എണ്ണം 3.90 കോടിയും. ഒന്നിന് 2,500 രൂപവീതം കണക്കാക്കിയാൽ 9,750 കോടിയോളം രൂപയുടെ ഓഹരികൾ.എൻഎസ്ഇയുടെ ഐപിഒ നടപടി ഊർജിതമാക്കാനുള്ള ശ്രമങ്ങൾ പിന്നണിയിൽ പുരോഗമിക്കുകയാണ്. ഐപിഒ സംഘടിപ്പിക്കുന്നതിൽ തടസ്സമില്ലെന്ന് അടുത്തിടെ സെബിയും വ്യക്തമാക്കിയിരുന്നു. 2025ന്റെ അവസാനമോ 2026ന്റെ തുടക്കത്തിലോ ഐപിഒ പ്രതീക്ഷിക്കാം.


Source link

Related Articles

Back to top button