KERALA

അവശ്യ മരുന്നുകളുടെ ലഭ്യതയുറപ്പാക്കണം; അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജമാക്കണം- ജെ.പി. നഡ്ഡ


ന്യൂഡൽഹി: അടിയന്തരസാഹചര്യം നേരിടാൻ രാജ്യത്തെ ആശുപത്രികൾ സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതലയോഗത്തിലാണ് നിർദേശം. ആംബുലൻസുകൾ, ഉപകരണങ്ങൾ, മരുന്നുകൾ, രക്തം, കുപ്പികൾ, ഉപഭോഗവസ്തുക്കൾ എന്നിവയുടെ ലഭ്യതയുറപ്പാക്കലും കിടക്കകൾ, ഐസിയു, എച്ച്ഡിയു, നൂതന മൊബൈൽ ട്രോമ കെയർ യൂണിറ്റുകൾ എന്നിവയുടെ വിന്യാസവും ഉദ്യോഗസ്ഥർ വിശദീകരിച്ചു.അവശ്യമരുന്നുകളുടെ ലഭ്യതയുറപ്പാക്കാനും രക്തം, ഓക്സിജൻ, ട്രോമാകെയർ കിറ്റുകൾ എന്നിവയുടെ മതിയായ വിതരണമുറപ്പാക്കാനും ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും നിർദേശംനൽകി.


Source link

Related Articles

Back to top button