KERALA
ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബിഎസ്, ബിടെക് കോഴ്സുകൾ

പ്ലസ്ടുതലത്തിൽ സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി), ഗവേഷണാധിഷ്ഠിത ബാച്ച്ലർ ഓഫ് സയൻസ് (ബിഎസ്); ഇൻറർ ഡിസിപ്ലിനറി സ്വഭാവമുള്ള, പ്രായോഗികതയിൽ ഊന്നൽനൽകുന്ന ബാച്ച്ലർ ഓഫ് ടെക്നോളജി (ബിടെക്) പ്രോഗ്രാമുകൾ (രണ്ടും നാലുവർഷം) പഠിക്കാൻ അവസരം.കോർ സയൻസും ഇൻറർ ഡിസിപ്ലിനറി വിഷയങ്ങളും ഉൾപ്പെട്ട, ഗവേഷണത്തിന് ഊന്നൽ നൽകുന്ന നാലുവർഷ/എട്ട് സെമസ്റ്റർ ബാച്ച്ലർ ഓഫ് സയൻസ്-ബിഎസ് (റിസർച്ച്) പ്രോഗ്രാമിൽ ആദ്യ മൂന്നുസെമസ്റ്ററുകളിൽ ഓരോന്നിലും എല്ലാ വിദ്യാർഥികളും ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി, എൻജിനിയറിങ്, ഹ്യുമാനിറ്റീസ് എന്നിവയിലെ ഓരോ കോർ കോഴ്സുകൾ പഠിക്കുന്നു.
Source link