KERALA
ഏഴുതരം അർബുദത്തിന് കാരണമാകാം, മദ്യപാനം മൂലമുണ്ടാകുന്ന കാൻസർ മരണങ്ങൾ US-ൽ ഇരട്ടിച്ചു – പഠനം

യു.എസ്സിൽ മദ്യപാനം മൂലമുണ്ടാകുന്ന കാൻസർ മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 1990-കളിൽ 12,000-ത്തിൽ താഴെ മരണം മാത്രം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 2021-ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 23,000-ത്തിലധികം പേർ മരിച്ചതായാണ് പഠനത്തിൽ പറയുന്നത്. 55 വയസ്സും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്കിടയിലാണ് ഈ വർധനവ് രേഖപ്പെടുത്തിയത്. ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി വാർഷിക യോഗത്തിൽ പഠനം അവതരിപ്പിക്കും. അതേസമയം, ഇതേ കാലയളവിൽ യു.എസ്സിലെ മൊത്തത്തിലുള്ള കാൻസർ മരണങ്ങൾ ഏകദേശം 35 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്.
Source link