KERALA
ഏഴുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായ പ്രതിക്ക് കഠിനതടവ്

തൊടുപുഴ: ഏഴ് വയസ്സുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയാള്‍ക്ക് 21 വര്‍ഷവും ആറുമാസവും കഠിനതടവും 1.35 ലക്ഷം രൂപ പിഴയും. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴുവര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി.കരിമണ്ണൂര്‍ ചാലാശ്ശേരി കരിമ്പനക്കല്‍ കെ.സി. പ്രദീപ്(48)നെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. ഇപ്പോള്‍ കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവറാണ് പ്രതി.
Source link