INDIA

ഐടി ഒറ്റക്കുതിപ്പ്, ബാങ്കിങിനും മുന്നിലേയ്ക്ക്, ഇന്ത്യൻ വിപണിയിൽ മുന്നേറ്റം


എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും വിപണി പ്രതീക്ഷ കാത്ത റിസൾട്ടുകളും, ഇൻഫോസിസിന്റെ മികച്ച ഗൈഡൻസിന്റെ പിൻബലത്തിൽ മുന്നേറിയ ഐടി സെക്ടറും ചേർന്ന് ഇന്ത്യൻ വിപണി മുന്നേറ്റത്തിന് അടിത്തറയിട്ടു. ബാങ്ക് നിഫ്റ്റിക്കൊപ്പം ഐടി, മെറ്റൽ, ഓട്ടോ, എനർജി സെക്ടറുകളും 2%ൽ കൂടുതൽ മുന്നേറിയതും കുതിപ്പിന് സഹായകമായി.  നിഫ്റ്റി 24189 പോയിന്റ് വരെ മുന്നേറിയ ശേഷം 1.1% നേട്ടത്തിൽ 24,125 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 855 പോയിന്റ് മുന്നേറി 79408 പോയിന്റിലും ക്ളോസ് ചെയ്തു. പുതിയ റെക്കോർഡ് ഉയരം കുറിച്ച് ബാങ്ക് നിഫ്റ്റി ചൈനീസ് റെസിപ്രോക്കൽ  ചൈനയുടെ ചെലവിൽ അമേരിക്കൻ താരിഫ് ഇളവുകൾ നേടാൻ തുനിയുന്ന രാജ്യങ്ങൾക്ക് നേരെ ചൈനയും ഭീഷണി ഉയർത്തുന്നത് വ്യാപാര യുദ്ധത്തെ വീണ്ടും കടുപ്പിക്കും. ചൈനയുമായുള്ള വ്യാപാരം കുറയ്ക്കുന്ന രാജ്യങ്ങൾക്ക് അമേരിക്ക താരിഫ് ഇളവുകൾ വാഗ്ദാനം ചെയ്തിരുന്നു. അമേരിക്കയുമായി വ്യാപാരചർച്ചയിലിരിക്കുന്ന രാജ്യങ്ങൾ ഇനി ചൈനീസ് താല്പര്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരുമെന്ന അവസ്ഥ കാര്യങ്ങൾ വീണ്ടും സങ്കീർണമാക്കും. 


Source link

Related Articles

Back to top button