WORLD

ഐപിഎലിൽ ‘അടി വാങ്ങിക്കൂട്ടി’ അഫ്ഗാന്റെ സൂപ്പർ സ്പിന്നർ, താരത്തെ ആരും പേടിക്കുന്നുമില്ല; റാഷിദ് ഖാന് എന്തു പറ്റി? – വിഡിയോ


മുംബൈ∙ 10 ഓവറിൽ 112 റൺസ്, ഒരു വിക്കറ്റ്! ഗുജറാത്ത് ടൈറ്റൻസിന്റെ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാന്റെ സീസണിലെ ഇതുവരെയുള്ള ബോളിങ് പ്രകടനമാണിത്. കറങ്ങിത്തിരിയുന്ന പന്തുകൾക്കൊണ്ട്  എതിർ ടീമിന്റെ റണ്ണൊഴുക്ക് പിടിച്ചുനിർത്തിയിരുന്ന അഫ്ഗാൻ ലെഗ് സ്പിന്നർ, ഇത്തവണ പ്രതിഭയുടെ നിഴൽ മാത്രമാണ്. റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധ നേടിയ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ നാല് ഓവറിൽ 48 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതാണ് ഇത്തവണ റാഷിദ് ഖാന്റെ ഏറ്റവും മികച്ച പ്രകടനം.ഈ മത്സരത്തിൽ പഞ്ചാബ് ഓപ്പണർ പ്രിയാൻഷ് ആര്യയെയാണ് റാഷിദ് ഖാൻ പുറത്താക്കിയത്. 23 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 47 റൺസെടുത്ത താരത്തിന്റെ വിക്കറ്റാണ്, സീസണിൽ റാഷിദ് ഖാന്റെ ഇതുവരെയുള്ള ഏക വിക്കറ്റ്! മിക്ക ബോളർമാരും കൂട്ടത്തോടെ ‘അടി വാങ്ങിയ’ ഈ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു താരത്തിന്റേത് എന്നു പറയാം.


Source link

Related Articles

Back to top button