KERALA

ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ ഇംഗ്ലണ്ടിലാക്കാം; ബിസിസിഐക്ക് ഇസിബിയുടെ ഓഫര്‍


ന്യൂഡല്‍ഹി: ഇന്ത്യ – പാക് സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്താന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഇസിബി, ബിസിസിഐയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സുരക്ഷാ ഭീഷണി കാരണം ഐപിഎല്‍ മത്സരങ്ങള്‍ ബിസിസിഐ ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി അറിയിപ്പ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇസിബി ടൂര്‍ണമെന്റ് നടത്തിപ്പിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ഇംഗ്ലീഷ് മാധ്യമമായ ദ ക്രിക്കറ്ററാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.


Source link

Related Articles

Back to top button