KERALA
ഐപിഎല്‍ കഴിഞ്ഞു, ഇനി മീന്‍ കൊത്തുമോ എന്ന് നോക്കാം; റാഞ്ചിയില്‍ ചൂണ്ടയിട്ട് ധോനി

റാഞ്ചി: ഐപിഎല്‍ 18-ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നിരാശാജനകമായ പ്രകടനത്തിനു ശേഷം റാഞ്ചിയിലെ തന്റെ ഫാം ഹൗസില്‍ തിരിച്ചെത്തി എം.എസ് ധോനി. പൊതുവെ പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ അവസാനിച്ചാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും ഇടവേളയെടുക്കാറുള്ള ധോനി ഇപ്പോഴും ആ പതിവ് തുടരുകയാണ്. റാഞ്ചിയില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഫാം ഹൗസില്‍ മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധോനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പുതുതായി ചൂണ്ടയില്‍ കിട്ടിയ ഒരു മത്സ്യത്തെ പിടിച്ചു നില്ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
Source link