KERALA
ഡ്രൈഡേയിൽ മദ്യ വിൽപ്പന; കൈവശം പത്തു കുപ്പി വിദേശ മദ്യവും 1,77,000 രൂപയും, പ്രതി പിടിയിൽ

കോട്ടയം: ചങ്ങാനാശേരിയിൽ ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച അഞ്ച് ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. ചെത്തിപ്പുഴ സ്വദേശി പ്രദീപ് ജോസഫ് ആണ് അറസ്റ്റിലായത്. പത്തു കുപ്പികളിലായി അഞ്ച് ലിറ്റർ വിദേശ മദ്യവും ഒരു ലക്ഷത്തി എഴുപത്തിയേഴായിരം രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തു.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയും ചങ്ങനാശ്ശേരി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link