INDIA

‘ഒടിയുന്നെന്തെടോ ഭീമാ, ഗദയോ നമ്മുടെ വാലോ?’ ട്രംപിന്റെ തീരുവ യുഎസിന് ബൂമറാങ്!


‘ഒടിയുന്നെന്തെടോ ഭീമാ, ഗദയോ നമ്മുടെ വാലോ?’ എന്ന ഹനുമാന്റെ പരിഹാസത്തിലെ ഭീമസേനന്റെ അവസ്ഥയാണോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിടാൻ പോകുന്നതെന്ന സംശയം ബലപ്പെടുത്തുന്നതായിരിക്കുന്നു ലോക വ്യാപാരരംഗത്തെ സ്ഥിതിവിശേഷം. ഇന്ത്യ ഉൾപ്പെടെ അറുപതിലേറെ രാജ്യങ്ങൾക്കു കനത്ത തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവു നടപ്പിലായിക്കഴിഞ്ഞ സാഹചര്യത്തിലാണിത്.ആഗോള ജനാധിപത്യ സഹകരണത്തിന്റെയും ശക്തമായ വ്യാപാര ഇടപാടുകളുടെയും ഭാഗമായി കെട്ടിപ്പടുത്ത ബന്ധങ്ങൾ തകരാൻ ട്രംപിന്റെ തീരുവ നയം ഇടയാക്കും. ആഗോള വ്യാപാരത്തിൽ 375 ലക്ഷം കോടി രൂപയുടെയെങ്കിലും ഇടിവിന് ഇടയാക്കുന്നതാണു തീരുവ വർധന. ആഗോള വ്യാപാരം ഈ വർഷം 3000 ലക്ഷം കോടി രൂപയിലെത്തുമെന്ന അനുമാനം അസാധ്യമാകും. ഇത് അധിക തീരുവയ്ക്കു വിധേയമായിരിക്കുന്ന രാജ്യങ്ങളെ മാത്രമല്ല ലോക വ്യാപാരരംഗത്തെ ആകെത്തന്നെ ആസ്വസ്ഥമാക്കാൻപോന്നതാണ്. ഡീ – ഡോളറൈസേഷൻ ശ്രമങ്ങൾ മുന്നേറും മറ്റൊരു പ്രധാന തിരിച്ചടി യുഎസ് ഡോളറിനു സംഭവിച്ചേക്കാവുന്ന ബലക്ഷയമോ തകർച്ചയോ ആയിരിക്കും. 100 വർഷത്തിലേറെയായി ലോകമെങ്ങുമുള്ള ഭരണകൂടങ്ങൾക്കും കേന്ദ്ര ബാങ്കുകൾക്കും യുഎസ് ട്രഷറി ബോണ്ടുകൾ പോലുള്ള ഡോളർ അധിഷ്ഠിത ആസ്തിയാണു പ്രധാന കരുതൽ ധനം. സ്വർണവും മറ്റുമൊഴിച്ചാൽ ആഗോള വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ 59% ഡോളർ അധിഷ്ഠിത ആസ്തിയാണ്. ഈ സാഹചര്യം നിലനിൽക്കെയാണ് അമിത തീരുവ. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടാൻ ഇടയാക്കും. വിലക്കയറ്റം വലിയ തോതിലേക്ക് ട്രംപിന്റെ തീരുവ നയത്തിന് ഏറ്റവും വലിയ വില നൽകേണ്ടിവരുന്ന വിഭാഗങ്ങളിലൊന്നു യുഎസിലെ ഉപഭോക്താക്കളായിരിക്കും. വിലക്കയറ്റം രൂക്ഷമാകുമെന്നാണു വിലയിരുത്തൽ. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ സകലതിനും കൂടുതൽ വില നൽകേണ്ടിവരും. ഇപ്പോൾത്തന്നെ വിലയിൽ ഗണ്യമായ വർധന വന്നുകഴിഞ്ഞു. പാദരക്ഷകൾക്കും മറ്റും വർധന 40 ശതമാനമാണ്. 20% കൂടി വർധിച്ചേക്കാം. വസ്ത്രങ്ങൾക്കു 38% വില വർധന. 15% വർധന കൂടി പ്രതീക്ഷിക്കാം.


Source link

Related Articles

Back to top button