അൻവറിന്റെ വാതിൽ അടച്ചിട്ടില്ല, കൂടെനിർത്താൻ ലീഗ് ആഗ്രഹിച്ചു; യുഡിഎഫിലെ അതൃപ്തി പ്രകടമാക്കി ലീഗ്

മലപ്പുറം: പി.വി. അന്‍വര്‍ വിഷയം കൈകാര്യംചെയ്തതില്‍ യുഡിഎഫിനുള്ളിലെ അതൃപ്തി പ്രകടമാക്കി മുസ്ലിംലീഗ്. അന്‍വറിനെ കൂടെനിര്‍ത്തി മുന്നോട്ടുപോവണമെന്നാണ് ലീഗ് ആഗ്രഹിച്ചിരുന്നതെന്ന് മുതിര്‍ന്ന നേതാവും വള്ളിക്കുന്ന് എംഎല്‍എയുമായ പി. അബ്ദുല്‍ ഹമീദ് പറഞ്ഞു. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍, സതീശന് ഇക്കാര്യത്തില്‍ അനാവശ്യ വാശി കാണിച്ചെന്ന് ലീഗ് വിമര്‍ശിച്ചതിനു പിന്നാലെയാണ് എംഎഎല്‍എ കോണ്‍ഗ്രസിനെ പരസ്യമായി തള്ളിപ്പറഞ്ഞത്. അന്‍വറിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ യുഡിഎഫ് ഇടപെടണമെന്ന് അബ്ദുല്‍ ഹമീദ് പറഞ്ഞു. നിലമ്പൂരില്‍ ജയിക്കല് ലീഗിന്റെ മാത്രം ഉത്തരവാദിത്വമല്ല. യുഡിഎഫിന്റെ രാഷ്ട്രീയംതന്നെയാണ് അന്‍വറിന്റെയും രാഷ്ട്രീയം. അന്‍വറിനെ കൂടെനിര്‍ത്തി മുന്നോട്ടുപോവണമെന്നാണ് ലീഗ് ആഗ്രഹിച്ചിരുന്നത്. അതിനായി ശ്രമിക്കുകയും ചെയ്തു. അന്‍വര്‍ ഇപ്പോഴും ഒരു അടഞ്ഞ അധ്യായമല്ല. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ട്. യുഡിഎഫ് നേതൃത്വം പുതിയ സാഹചര്യം മനസ്സിലാക്കി അതിന് മുന്‍കൈയെടുക്കുമെന്നും ഹമീദ് പറഞ്ഞു.
Source link