KERALA

ഒത്തുകിട്ടിയത് ഡെപ്യൂട്ടി കളക്ടറുടെ കാർ; കടിച്ചുകുടഞ്ഞ് തെരുവുനായകൾ


കണ്ണൂർ : ‘കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തി’ എന്ന കണക്കായി കാര്യങ്ങൾ. നാടാകെ പരക്കംപാഞ്ഞ് കടിച്ചും മാന്തിയും ഭീതിപരത്തിയ തെരുവുനായകൾ ഒടുവിൽ അതിർത്തി ലംഘിച്ചു. ഇരുട്ടിന്റെ മറവിൽ പരാക്രമം തീർത്തത് കണ്ണൂർ ഡെപ്യൂട്ടി കളക്ടറുടെ ഓദ്യോഗിക വാഹനത്തോട്. കാറിന്റെ ബമ്പറിന്റെ ഭാഗവും മഡ്ഗാർഡും നെയിംപ്ലേറ്റും കടിച്ചുകുടഞ്ഞ് ഇഞ്ചപ്പരുവമാക്കി.കളക്ടറേറ്റ് കെട്ടിടസമുച്ചയത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു വാഹനം. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു. കാറിനടിയിൽ പൂച്ചയോ മറ്റോ പതുങ്ങിയതാകാം നായ്ക്കളെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. നഗര-ഗ്രാമവ്യത്യാസമില്ലാതെ തെരുവുനായകൾ അക്രമകാരികളാകുന്ന സംഭവങ്ങൾ ദിനംപ്രതി പെരുകുമ്പോഴാണ് ഭരണസിരാകേന്ദ്രത്തിൽ നായ്ക്കളുടെ അക്രമം.


Source link

Related Articles

Back to top button