KERALA

ഒന്നാംവർഷ ബിരുദ ക്ലാസുകൾ ജൂലായ് ഒന്നിന്, സർവകലാശാലാ അക്കാദമിക കലണ്ടർ റെഡി


തിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തെ ഒന്നാംവർഷ ബിരുദ ക്ലാസുകൾ ജൂലായ് ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. സർവകലാശാലാപ്രതിനിധികളുമായുള്ള യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രണ്ടാം സെമസ്റ്റർ പരീക്ഷ മേയിൽ നടത്തി ഫലം പ്രഖ്യാപിക്കും. അടുത്ത അധ്യയനവർഷത്തെ ഏകീകൃത അക്കാദമിക് കലണ്ടറിനും യോഗം അംഗീകാരം നൽകി.ഒന്നാംവർഷ ബിരുദപ്രവേശനത്തിനുള്ള അപേക്ഷ ജൂൺ ഏഴുവരെ സ്വീകരിക്കും. 16-നുള്ളിൽ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആദ്യ അലോട്‌മെന്റ് ജൂൺ 21-നുള്ളിൽ നടത്തും. രണ്ടാം അലോട്‌മെന്റ് ജൂൺ 30-നുള്ളിലും നടത്തി ജൂലായ് ഒന്നിന് ക്ലാസ് ആരംഭിക്കും. മൂന്നാം അലോട്‌മെന്റ് ജൂലായ് അഞ്ചിനുള്ളിൽ പൂർത്തീകരിക്കും. മുൻപ്‌ അപേക്ഷിക്കാത്തവർക്ക് ജൂലായ് ഏഴുമുതൽ 12 വരെ അവസരം നൽകും. ജൂലായ് 19-ന് നാലാം അലോട്‌മെന്റും നടക്കും. ഓഗസ്റ്റ് 22-ന് പ്രവേശനം അവസാനിപ്പിക്കും. ആദ്യസെമസ്റ്റർ പരീക്ഷ നവംബറിൽ പൂർത്തിയാക്കി, ഡിസംബർ 15-നുള്ളിൽ ഫലം പ്രഖ്യാപിക്കും.


Source link

Related Articles

Back to top button