WORLD

ഒന്നിച്ചു മരിക്കാൻ തീരുമാനിച്ചു, കഴുത്ത് ഞെരിക്കാൻ പറഞ്ഞു; അമ്മ ബോധരഹിതയായതിനു പിന്നാലെ മകൻ തൂങ്ങിമരിച്ചു


കൊല്ലം ∙ ആയൂരിൽ അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ ആത്മഹത്യ ചെയ്തു. ഇളമാട് സ്വദേശി രഞ്ജിത് (35) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് അമ്മയും മകനും ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി അമ്മയ്ക്ക് അമിത അളവിൽ ഗുളികകൾ നൽകിയ ശേഷം മകൻ ഷാൾ ഉപയോഗിച്ച് അമ്മയുടെ കഴുത്ത് ഞെരിച്ചു. ബോധരഹിതയായി വീണ അമ്മ മരിച്ചെന്നു കരുതിയ രഞ്ജിത്, പിന്നാലെ തൂങ്ങി മരിക്കുകയായിരുന്നു. അമ്മ സുജാത തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച ബിൽ അടയ്ക്കാനുള്ള കാര്യം പറയാനെത്തിയ കെഎസ്ഇബി ജീവനക്കാരാണ്, വീട്ടിൽനിന്നു വെള്ളം ആവശ്യപ്പെട്ടുള്ള ഞരക്കം കേട്ടത്. സുജാതയുടെ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് രഞ്ജിത്തിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ താൻ തന്നെയാണ് മകനോട് പറഞ്ഞതെന്നാണ് ആശുപത്രിയിൽ ചികിത്സയിലുള്ള സുജാതയുടെ മൊഴി.


Source link

Related Articles

Back to top button