WORLD
‘ഒന്നിന് 1500, സംസ്കരിക്കാൻ 2000 രൂപ’: കാട്ടുപന്നികളെ വെടിവയ്ക്കാൻ കൂലി നിശ്ചയിച്ച് സർക്കാർ

തിരുവനന്തപുരം∙ അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ കൂലി നിശ്ചയിച്ചു സർക്കാർ. ഒരു പന്നിയെ വെടിവച്ചു കൊല്ലുന്നതിന് 1500 രൂപയും കൊല്ലുന്ന പന്നികളെ സംസ്‍കരിക്കാൻ 2000 രൂപയുമാണു സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് പണം അനുവദിക്കുക. സംസ്ഥാനത്തു വ്യാപകമായി കാട്ടുപന്നികളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. പന്നി അപകടകാരിയാണോ അല്ലയോ എന്ന വിജ്ഞാപനം പുറപ്പെടുവിക്കുക വനംവകുപ്പാണ്. ഈ പന്നികളെയാണു തദ്ദേശസ്ഥാപനങ്ങൾക്കു കൊല്ലാനുള്ള അനുമതി നൽകിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ തീരുമാനിക്കുന്ന ഷൂട്ടർമാർക്കു മാത്രമാണ് വെടിവയ്ക്കാൻ അനുമതി.
Source link