KERALA

പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവം: ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്, ഇരുവരും അറസ്റ്റില്‍


കോഴിക്കോട്: കാരശ്ശേരി വലിയ പറമ്പില്‍ പ്രതിയെ പിടിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പോലീസുകാരെ ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്. വയനാട് കല്പറ്റയില്‍ നിന്നും കാര്‍ മോഷ്ടിച്ച പ്രതി കാരശ്ശേരി വലിയപറമ്പ് സദേശി അര്‍ഷാദിനെ പിടികൂടാനാണ് പോലീസ് എത്തിയത്. അര്‍ഷാദിന്റെ മാതാവ് ഖദീജയാണ് പോലീസുകാരെ ആദ്യം വെട്ടിയതെന്നും പിന്നാലെ അര്‍ഷാദ് വെട്ടിയതായും കല്പറ്റ എസ്എച്ച്ഒ ബിജു ആന്റണി പറഞ്ഞു. പ്രതിയെ പിടികൂടി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഇരുവരേയും അറസ്റ്റ് ചെയ്തു. അര്‍ഷാദും മാതാവും സ്ഥിരം പ്രശ്‌നക്കാരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അര്‍ഷാദ് അടുത്തുള്ള സ്ത്രീകളെ ശല്യം ചെയ്യുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഖദീജയും അയല്‍പക്കത്തെ സ്ത്രീകളെ ഉപദ്രവിച്ചിരുന്നതായും ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ ഭയമായിരുന്നുവെന്നും നാട്ടുകാര്‍ പ്രതികരിച്ചു.


Source link

Related Articles

Back to top button