KERALA

ഒപ്പം അത്താഴംകഴിച്ചവർ ഒറ്റിക്കൊടുത്തു, കൂടെനടന്നവർ കല്ലെറിഞ്ഞു- ഈസ്റ്റർ സന്ദേശത്തിൽ പി.പി. ദിവ്യ


കണ്ണൂർ: താൻ വേട്ടയാടപ്പെട്ട ഇരയാണ് എന്ന് സൂചിപ്പിക്കുന്ന വൈകാരിക വീഡിയോ സന്ദേശവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. ഈസ്റ്റർ ദിനത്തിൽ പങ്കുവെച്ച ആശംസാ വീഡിയോയിലാണ് പിപി ദിവ്യ ഇക്കാര്യം സൂചിപ്പിക്കുന്നത്. നീതിമാനായതുകൊണ്ടാണ് ക്രിസ്തുവിനെ കുരിശിലേറ്റിയത്. സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാരന്റേതാണെന്നും പിപി ദിവ്യ വീഡിയോയിൽ പറയുന്നു. വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാൽ ഞായറാഴ്ച ഉയിർത്തെഴുന്നേൽക്കുമെന്നും പിപി ദിവ്യ പറഞ്ഞു.പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് കഴിഞ്ഞ കുറച്ചുകാലങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ കൂടിയും യൂട്യൂബ് ചാനലിൽ കൂടിയും പ്രതികരണം നടത്തുന്നുണ്ട്. സമാനമായാണ് ഇപ്പോൾ ഈസ്റ്റർ ദിന സന്ദേശവും പി.പി. ദിന്യ പങ്കുവെച്ചിരിക്കുന്നത്. എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണങ്ങളുടെയും നിയമനടപടികളുടെയും പശ്ചാത്തലത്തിലാണ് ദിവ്യയുടെ വീഡിയോ.


Source link

Related Articles

Back to top button