KERALA

ഞെട്ടിച്ച് ഹെൻറിച്ച്‌ ക്ലാസനും; അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു


ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെൻറിച്ച്‌ ക്ലാസന്‍. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലാസന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്‌. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പ്രഖ്യാപനം. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ വിരമിക്കല്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകമാണ് ക്ലാസ്സനും തീരുമാനം പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്‌.’എന്നെ സംബന്ധിച്ച് ഇത് ദുഃഖകരമായ ദിവസമാണ്. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു’. – ക്ലാസന്‍ കുറിച്ചു.


Source link

Related Articles

Back to top button