KERALA

കേക്കിന്റെ മധുരമുള്ള പ്രണയകഥയുമായി ‘കേക്ക് സ്റ്റോറി’ രണ്ടാംവാരത്തിലേക്ക്


കേക്കിന്റെ മധുരമുള്ള പ്രണയകഥയുമായി ‘കേക്ക് സ്റ്റോറി’ രണ്ടാം വാരത്തിലേക്ക്. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’ ഇക്കഴിഞ്ഞ 19-നാണ് തീയേറ്ററുകളിലെത്തിയത്. കുടുംബപ്രേക്ഷകരില്‍നിന്നടക്കം മികച്ച പ്രതികരണങ്ങളുമായി ചിത്രം മുന്നേറുകയാണ്.ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗജനകവുമായ കഥയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. ചിത്രത്തില്‍ സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. സിനിമയുടെ ടീസറും പാട്ടും ഇതിനകം യൂട്യൂബില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.


Source link

Related Articles

Back to top button