ഒരുഭാഗത്ത് ചൂടേറിയ ചര്‍ച്ചകള്‍; ഒന്നിച്ചിരുന്ന് വിവാഹസദ്യ കഴിച്ച് അന്‍വറും ആര്യാടന്‍ ഷൗക്കത്തും

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെച്ചൊല്ലി ചര്‍ച്ചകളും വാദങ്ങളും കൊടുമ്പിരി കൊള്ളുന്നതിനിടെ വിവാഹചടങ്ങില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് പി.വി. അന്‍വറും ആര്യാടന്‍ ഷൗക്കത്തും. തിങ്കളാഴ്ച ഉച്ചയോടെ മലപ്പുറം കാളികാവിലെ വിവാഹചടങ്ങിലെത്തിയ ഇരുവരും അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടുനിന്നവരിലും കൗതുകമുണര്‍ത്തി. വിവാഹസദ്യയ്ക്കിടെ രണ്ടുപേരും പരസ്പരം സൗഹൃദസംഭാഷണം നടത്തുകയുംചെയ്തു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതില്‍ പി.വി. അന്‍വര്‍ തിങ്കളാഴ്ച അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ക്രൈസ്തവവിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയെ യുഡിഎഫ് മത്സരിപ്പിക്കണമെന്നായിരുന്നു പി.വി. അന്‍വര്‍ തിങ്കളാഴ്ചയും അഭിപ്രായപ്പെട്ടത്. ഇതിനിടെയാണ് അന്‍വറും ആര്യാടന്‍ ഷൗക്കത്തും വിവാഹചടങ്ങില്‍ പങ്കെടുത്ത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
Source link