KERALA
‘ഒരു ചര്‍ച്ചയുമില്ല’; ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി BCCI

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ ക്രിക്ക്ബസിനോട് പറഞ്ഞു.’ഏഷ്യാ കപ്പിലും വനിതാ എമര്‍ജിങ് ടീമുകളുടെ ഏഷ്യാ കപ്പിലും ഇന്ത്യ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ബിസിസിഐ കൈക്കൊണ്ടെന്ന വാര്‍ത്തകള്‍ ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് വാസ്തവവിരുദ്ധമാണ്. വരാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്റുകളുടെ കാര്യം ഇതുവരെ ബിസിസിഐ ചര്‍ച്ച ചെയ്തിട്ടില്ല.’- ദേവജിത് സൈക്കിയ പറഞ്ഞു.
Source link