WORLD

ഒറ്റപ്പന്തിൽ വിറപ്പിച്ച് വെങ്കടേഷ് അയ്യരെക്കൊണ്ട് ഹെൽമറ്റ് ധരിപ്പിച്ചു, തൊട്ടടുത്ത പന്തിൽ സ്റ്റംപും തെറിപ്പിച്ചു; നിർണായകം, ക്രുനാലിന്റെ കെണി– വിഡിയോ


കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ശ്രദ്ധ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേഷ് അയ്യരും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ക്രുനാൽ പാണ്ഡ്യയും തമ്മിലുള്ള പോരാട്ടം. ക്രിക്കറ്റിൽ മൈൻഡ് ഗെയിം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് തെളിയിക്കുന്നതായിരുന്നു ക്രുനാലിന്റെ പന്തിൽ വെങ്കടേഷ് അയ്യരുടെ പുറത്താകൽ. സ്പിന്നറെ നേരിടുന്നതിൽ ലാഘവത്തിൽ ഹെൽമറ്റ് പോലും ധരിക്കാതെ ക്രീസിൽ നിന്ന വെങ്കടേഷ് അയ്യരെ ഒറ്റ പന്തുകൊണ്ട് വിറപ്പിച്ച് ഹെൽമറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് മാറാൻ നിർബന്ധിതനാക്കിയ ക്രുനാൽ, മനസ്സിളകിയ വെങ്കടേഷ് അയ്യരെ തൊട്ടടുത്ത പന്തിൽ ക്ലീൻ ബൗൾഡാക്കി.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത ഇന്നിങ്സിലെ 13–ാം ഓവറിലായിരുന്നു സംഭവം. ബോൾ ചെയ്യാനെത്തിയ ക്രുനാൽ പാണ്ഡ്യയെ നേരിടാൻ ഹെൽമറ്റ് ഇല്ലാതെയാണ് വെങ്കടേഷ് ക്രീസിൽ നിന്നത്. സ്പിന്നർമാരെ നേരിടുമ്പോൾ ഹെൽമറ്റ് വയ്ക്കുന്ന പതിവ് വെങ്കടേഷിന് ഇല്ല. ഇതറിയാവുന്ന ക്രുനാൽ ആദ്യ പന്ത് 110 കിലോമീറ്റർ/ മണിക്കൂർ വേഗത്തിൽ ബൗൺസർ എറിഞ്ഞു. വെങ്കടേഷ് കഷ്ടിച്ചാണ് ആ പന്തിൽ നിന്നു തലവെട്ടിച്ചുമാറിയത്.


Source link

Related Articles

Back to top button